Sunday, December 14, 2008

രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി

അല്‍ഐന്‍: രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി പുനസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന ഒംപത് യൂനിറ്‍റുകള്‍ക്ക് പുറമെ രണ്ട് പുതിയ യൂനിറ്‍റുകള്‍ കൂടി നിലവില്‍ വന്നു. പുതിയ സോണല്‍ കമ്മിറ്‍റി ഭാരവാഹികളായി എം.പി. ഉസ്മാന്‍ മുസ്ളിയാര്‍ ടി.എന്‍.പുരം(ചെയ) മുഹമ്മദ് ശാഫി, തൌഫീഖ് നിസാമി, സുല്‍ത്താന്‍ പരവക്കല്‍(വൈസ് ചെയ) ടി.പി.മുഹമ്മദ് അലി തിരൂറ്‍ (കണ്‍വീനര്‍) പി.വി.അന്‍വര്‍ വെളിയങ്കോട്, സി.കെ.അബ്ദുറഹ്മാന്‍ പറംപില്‍ പീടിക, വി.കെ. സഅദ് ഓമച്ചപ്പുഴ(ജോ:കണ്‍) സിദ്ദീഖ് കൊടുങ്ങല്ലൂറ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മുഹ്യദ്ധീന്‍ സഖാഫി അരീക്കോട് (രിസാല കോ-ഓഡിനേറ്‍റര്‍), സി.എച്ച്.ഇഖ്ബാല്‍ താമരശ്ശേരി(എസ്.ബി.എസ്) സാബു സിദ്ധീഖ് ആദൃശ്ശേരി (രിസാല ഇന്‍ഫോ മിഷന്‍) എന്നിവരാണ് സബ് കമ്മിറ്‍റി കണ്‍വീനര്‍മാര്‍. കുവൈത്താത്ത് അലാവുദ്ധീന്‍ ഓഡിറ്‍റോറിയത്തില്‍ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ആര്‍.എസ്.സി യു.എ.ഇ നാഷനല്‍ കണ്‍വീനര്‍ അശ്റഫ് പാലക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസന്‍ സഖാഫി വെന്നിയൂറ്‍ സംഘടനാ ക്ളാസ് നയിച്ചു. യുനിറ്‍റ് തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നാഷനല്‍ കമ്മിറ്‍റി ട്രഷറര്‍ ബശീര്‍ അഹ്മദ് മട്ടന്നൂറ്‍ മറുപടി പറഞ്ഞു. നാഷനല്‍ കമ്മിറ്‍റി വൈസ് ചെയര്‍മാന്‍ ഹംസ മുസ്ളിയാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഷാഫി ചര്‍ച്ച അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ പറംപില്‍ പീടിക സ്വാഗതവും മുഹമ്മദലി പയ്യനങ്ങാടി നന്ദിയും പറഞ്ഞു.

Sunday, August 31, 2008

റമളാന്‍; ആത്മവിചാരത്തിന്‍റ്‍റെ പൂക്കാലം

"റമളാന്‍; ആത്മവിചാരത്തിന്‍റ്‍റെ പൂക്കാലം" എന്ന പ്രമേയത്തില്‍ ആറ്‍.എസ്.സി ഗള്‍ഫില്‍ വിപുലമായ കാംപയിന്‍ ആചരിക്കുകയാണ്. ഖുര്‍ആന്‍ പാഠശാല, സി.ഡി വിതരണം, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അല്‍ ഐന്‍ സോണല്‍ രിസാല സ്റ്‍റഡി സര്‍ക്കിള്‍ കാംപയിന്‍റ്‍റെ ഉല്‍ഘാടനം ആഗസ്ത് ൨൨ന് നടന്നു. പ്രശസ്ത ശാസ്ത്രജ്ഞനും, പണ്ഡിതനുമായ ഡോ. പി അബ്ദുല്‍ സലാം നയിച്ച പഠനക്ളാസ്സില്‍ "വ്രതം; ദേഹ-ദേഹി വിശുദ്ധി" എന്ന പ്രമേയം ചര്‍ച്ച ചെയ്തു. പരിപാടിയുടെ സി.ഡി. ലഭ്യമാണ്. താഴെ കൊടുക്കുന്ന നംപറില്‍ ബന്ധപ്പെട്ടാല്‍ ലഭ്യമാണ്. 050 5739301

Tuesday, August 19, 2008

വ്രതം; ദേഹി-ദേഹ വിശുദ്ധി

വിശുദ്ധ റമസാന്‍ വരവായി. പാപങ്ങള്‍ കഴുകിക്കളയാന്‍, സ്രഷ്ടാവിനെ അറിയാന്‍, ശരീരവും മനസ്സും ശുദ്ധീകരിക്കാന്‍, ജീവിതത്തില്‍ ലഭിക്കുന്ന അസുലഭാവസരം. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച അവസരങ്ങള്‍ എങ്ങിനെ ഉപയോഗപ്പെടുത്താം?

ശാസ്ത്രീയതകള്‍, ദൃഷ്ടാന്തങ്ങള്‍, ആത്മീയ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നു.

പ്രശസ്ത ശാസ്ത്രജ്ഞന്‍, ചിന്തകന്‍

ഡോ. പി അബ്ദുല്‍ സലാം (അബൂദബി)

അല്‍ ഐന്‍ ജീമി ടോപ് ഫൈവ് റെസ്റ്‍റോറന്‍റ്‍റ് ഓഡിറ്‍റോറിയത്തില്‍.

2008 ആഗസ്ത് 22 വെള്ളിയാഴ്ച വൈകിട്ട് 7.30ന്

Sunday, August 3, 2008

സമയം; നാം. ഒരു ചിന്ത.

സമയം എങ്ങിനെ കൃത്യമായും കാര്യക്ഷമമായും വിനിയോഗിക്കാം എന്ന ചര്‍ച്ച ഫല പ്രദമായിരുന്നുവെന്നു രിസാലയുടെ പ്രവര്‍ത്തകര്‍ വിശ്വസിക്കട്ടെ. പരിപാടിയുടെ ചിത്രം ഇവിടെ. അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.


Friday, July 18, 2008

ടൈം മാനേജ്മെന്റ് - വിജയ വീഥി - മു‌ന്നാം ഭാഗം.


അല്‍ഐന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ പത്തു ഭാഗങ്ങളായി നടത്തുന്ന "വിജയ വീഥി" പരിശീലന ക്ലാസ്സുകളില്‍ മൂന്നാമത്തേത് 2008 ജൂലായ്‌ 25 നു വെള്ളിയാഴ്ച വൈകിട്ട് 7.40 നു അല്‍ ജിമി ടോപ്പ് ഫൈവ് റെസ്റ്‍റോറന്‍റ്‍റില്‍ നടക്കുന്നു. കഴിഞ്ഞ ക്ലാസ്സുകളില്‍ രജിസ്ടര്‍ ചെയ്യാത്തവര്‍ ഇതിനായി നല്കുന്ന പ്രത്യേക ഫോറത്തില്‍ രജിസ്ടര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ടൈം മാനേജ്മെന്റ് ആണ് ഇപ്രാവശ്യം ചര്‍ച്ച ചെയ്യുന്നത്.


കഴിഞ്ഞ ക്ലാസ്സിന്റെ ചിത്രം താഴെ കൊടുക്കുന്നു.

Monday, July 7, 2008

ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ അല്‍ ഐനില്‍.


എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ അല്‍ ഐനില്‍ പര്യടനം ആരംഭിച്ചു. പ്രവര്‍ത്തകര്‍ക്കുള്ള സമഗ്ര പരിശീലനവും, കാല്‍ നൂറ്റാണ്ട് പിന്നിടുന്ന രിസാല വാരികയുടെ പ്രചാരണവും മുഖ്യലക്ഷ്യമായി യു.എ.ഇ യില്‍ എത്തിയതാണ് അദ്ദേഹം.
രണ്ടു വര്‍ഷത്തേക്ക് രിസാല (ഇന്ത്യയില്‍) യും കൂടെ 450 രൂപ വിലയുള്ള ഐ.പി.ബി. പുസ്തകങ്ങളും അടങ്ങുന്ന രിസാല ഗള്‍ഫ് സ്കീമിന് 100 ദിര്‍ഹമാണ് ഓഫര്‍ കലയളവില്‍ ഉള്ളത്.
ജൂലൈ 4 വെള്ളിയാഴ്ച അല്‍ ഐന്‍ മാര്‍ ഖാനിയ്യ യില്‍ നടന്ന ആര്‍.എസ്.സി. "ശാക്തീകരണം" ഏകദിന ക്യാമ്പില്‍ എം.പി. ഉസ്മാന്‍ മുസ്‌ലിയാര്‍, മുഹമദ് അലി സഖാഫി തൃക്കരിപ്പൂര്‍, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, വി.പി.എം.ഷാഫി ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Monday, June 16, 2008

വ്യക്തിത്വ വികസന ശില്‍പശാല - രണ്ട്.

ആര്‍ എസ് സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിശീലന പരിപാടികളുടെ ഭാഗമായി, പത്തു ഭാഗങ്ങളായി നടക്കുന്ന വ്യക്തിത്വ വികസന ശില്‍പശാല - "വിജയ വീഥി" - രണ്ടാം ഭാഗം, ജൂണ്‍ 20 വൈകിട്ട് 7.30 നു അല്‍ ഐന്‍ അല്‍ ജിമി ടോപ് 5 രേസ്റൊരന്റില്‍.
കഴിഞ്ഞ മാസം നടന്ന ആദ്യ ഭാഗത്തില്‍ സമുഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചിരുന്നു. ഒരു പാടു പേര്‍ക്ക് ജിവിതത്തില്‍ ദിശാ ബോധം ഉണ്ടാക്കുവാന്‍ പരിപാടിക്ക്‌ കഴിഞ്ഞതായി ശേഷം ലഭിച്ച പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നതാണ്.
പ്രശസ്ത പരിശീലകന്‍ പ്രൊഫ. ഷാജു ജമാലുദിന്‍ ആണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ rscalain@gmail.com അല്ലെങ്കില്‍ 050-5336369 ല്‍ ബന്ധപ്പെടുക.