Sunday, December 14, 2008

രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി

അല്‍ഐന്‍: രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി പുനസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന ഒംപത് യൂനിറ്‍റുകള്‍ക്ക് പുറമെ രണ്ട് പുതിയ യൂനിറ്‍റുകള്‍ കൂടി നിലവില്‍ വന്നു. പുതിയ സോണല്‍ കമ്മിറ്‍റി ഭാരവാഹികളായി എം.പി. ഉസ്മാന്‍ മുസ്ളിയാര്‍ ടി.എന്‍.പുരം(ചെയ) മുഹമ്മദ് ശാഫി, തൌഫീഖ് നിസാമി, സുല്‍ത്താന്‍ പരവക്കല്‍(വൈസ് ചെയ) ടി.പി.മുഹമ്മദ് അലി തിരൂറ്‍ (കണ്‍വീനര്‍) പി.വി.അന്‍വര്‍ വെളിയങ്കോട്, സി.കെ.അബ്ദുറഹ്മാന്‍ പറംപില്‍ പീടിക, വി.കെ. സഅദ് ഓമച്ചപ്പുഴ(ജോ:കണ്‍) സിദ്ദീഖ് കൊടുങ്ങല്ലൂറ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മുഹ്യദ്ധീന്‍ സഖാഫി അരീക്കോട് (രിസാല കോ-ഓഡിനേറ്‍റര്‍), സി.എച്ച്.ഇഖ്ബാല്‍ താമരശ്ശേരി(എസ്.ബി.എസ്) സാബു സിദ്ധീഖ് ആദൃശ്ശേരി (രിസാല ഇന്‍ഫോ മിഷന്‍) എന്നിവരാണ് സബ് കമ്മിറ്‍റി കണ്‍വീനര്‍മാര്‍. കുവൈത്താത്ത് അലാവുദ്ധീന്‍ ഓഡിറ്‍റോറിയത്തില്‍ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ആര്‍.എസ്.സി യു.എ.ഇ നാഷനല്‍ കണ്‍വീനര്‍ അശ്റഫ് പാലക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസന്‍ സഖാഫി വെന്നിയൂറ്‍ സംഘടനാ ക്ളാസ് നയിച്ചു. യുനിറ്‍റ് തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നാഷനല്‍ കമ്മിറ്‍റി ട്രഷറര്‍ ബശീര്‍ അഹ്മദ് മട്ടന്നൂറ്‍ മറുപടി പറഞ്ഞു. നാഷനല്‍ കമ്മിറ്‍റി വൈസ് ചെയര്‍മാന്‍ ഹംസ മുസ്ളിയാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഷാഫി ചര്‍ച്ച അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ പറംപില്‍ പീടിക സ്വാഗതവും മുഹമ്മദലി പയ്യനങ്ങാടി നന്ദിയും പറഞ്ഞു.