Friday, July 18, 2008

ടൈം മാനേജ്മെന്റ് - വിജയ വീഥി - മു‌ന്നാം ഭാഗം.


അല്‍ഐന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ പത്തു ഭാഗങ്ങളായി നടത്തുന്ന "വിജയ വീഥി" പരിശീലന ക്ലാസ്സുകളില്‍ മൂന്നാമത്തേത് 2008 ജൂലായ്‌ 25 നു വെള്ളിയാഴ്ച വൈകിട്ട് 7.40 നു അല്‍ ജിമി ടോപ്പ് ഫൈവ് റെസ്റ്‍റോറന്‍റ്‍റില്‍ നടക്കുന്നു. കഴിഞ്ഞ ക്ലാസ്സുകളില്‍ രജിസ്ടര്‍ ചെയ്യാത്തവര്‍ ഇതിനായി നല്കുന്ന പ്രത്യേക ഫോറത്തില്‍ രജിസ്ടര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ടൈം മാനേജ്മെന്റ് ആണ് ഇപ്രാവശ്യം ചര്‍ച്ച ചെയ്യുന്നത്.


കഴിഞ്ഞ ക്ലാസ്സിന്റെ ചിത്രം താഴെ കൊടുക്കുന്നു.

Monday, July 7, 2008

ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ അല്‍ ഐനില്‍.


എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ അല്‍ ഐനില്‍ പര്യടനം ആരംഭിച്ചു. പ്രവര്‍ത്തകര്‍ക്കുള്ള സമഗ്ര പരിശീലനവും, കാല്‍ നൂറ്റാണ്ട് പിന്നിടുന്ന രിസാല വാരികയുടെ പ്രചാരണവും മുഖ്യലക്ഷ്യമായി യു.എ.ഇ യില്‍ എത്തിയതാണ് അദ്ദേഹം.
രണ്ടു വര്‍ഷത്തേക്ക് രിസാല (ഇന്ത്യയില്‍) യും കൂടെ 450 രൂപ വിലയുള്ള ഐ.പി.ബി. പുസ്തകങ്ങളും അടങ്ങുന്ന രിസാല ഗള്‍ഫ് സ്കീമിന് 100 ദിര്‍ഹമാണ് ഓഫര്‍ കലയളവില്‍ ഉള്ളത്.
ജൂലൈ 4 വെള്ളിയാഴ്ച അല്‍ ഐന്‍ മാര്‍ ഖാനിയ്യ യില്‍ നടന്ന ആര്‍.എസ്.സി. "ശാക്തീകരണം" ഏകദിന ക്യാമ്പില്‍ എം.പി. ഉസ്മാന്‍ മുസ്‌ലിയാര്‍, മുഹമദ് അലി സഖാഫി തൃക്കരിപ്പൂര്‍, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, വി.പി.എം.ഷാഫി ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.