Showing posts with label ആര്‍.എസ്. സി.. Show all posts
Showing posts with label ആര്‍.എസ്. സി.. Show all posts

Friday, April 3, 2009

"ട്രെയിന്‍ യുവര്‍ ബ്രെയിന്‍" ശില്പശാല.


ആര്‍.എസ്. സി. അല്‍ ഐന്‍ സോണല്‍ കമ്മിറ്റി പ്രവാസി മലയാളികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശില്പശാലകള്‍ വിവിധ ഘട്ടങ്ങളായി നടന്നുവരുന്നു. അനേകം പേര്ക്ക് പുതിയ തൊഴില്‍, വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ദിശാബോധം നല്‍കാന്‍ ഇത്തരം പരിപാടികള്‍ കൊണ്ടായിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

അബു ദാബി ബുക്ക് ഫെയര്‍ അതിഥിയായെത്തിയ പ്രശസ്ത മന:ശാസ്ത്രന്ജനും ഗ്രന്ഥകാരനും, ബഹു ഭാഷ പണ്ഡിതനുമായ അഡ്വ. എ.കെ.ഇസ്മയില്‍ വഫ നേതൃത്വം കൊടുത്ത പുതിയ പരിപാടിയാണ് "ട്രെയിന്‍ യുവര്‍ ബ്രെയിന്‍".
അല്‍ ഐന്‍ ഐ.എസ്.സി. പ്രസിഡണ്ട്‌ ഡോ. സുധാകരന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി. ജന.സെക്രട്ടറി ജിമ്മി, വി.പി.എം.ഷാഫി ഹാജി, ഹംസ മൌലവി ഇരിങ്ങാവൂര്‍, ഉസ്മാന്‍ മുസ്ലിയാര്‍ ടി.എന്‍.പുറം എന്നിവര്‍ പന്കെടുത്തു.